Saturday 24 January 2015

ഷവോമി റെഡ്മി 2 എത്തി

-മാക്‌സിന്‍ ഫ്രാന്‍സീസ്

ഷവോമി തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ റെഡ്മി 1എസിന്റെ പിന്‍ഗാമിയെ അവതരിപ്പിച്ചു.

മികവുറ്റ ഫീച്ചറുകള്‍ വിലക്കുറവില്‍ നല്‍കി ശ്രദ്ധയാകര്‍ഷിക്കുകയും ഒരു തരംഗമായിത്തീരുകയും ചെയ്ത റെഡ്മി 1എസ് മോഡലിന്റെ പിന്‍ഗാമിയും മികവുറ്റ ഫീച്ചറുകള്‍ നല്‍കുന്നതില്‍ തെല്ലും പിന്നിലാവില്ല എന്നുറപ്പ്. 

പുതുവര്‍ഷ സമ്മാനമായി സാംസംഗ് സീരിസ് 9 2015 അള്‍ട്രാബുക്ക്

-മാക്‌സിന്‍ ഫ്രാന്‍സീസ്

ലാപ്‌ടോപ്പിനെ ഏറ്റവും ജനപ്രിയമാക്കുന്ന ഒരു ഘടകം അതിന്റെ ഭാരക്കുറവ് ആണെന്ന വസ്തുത മനസ്സിലാക്കിയാണ് സാംസംഗ് തങ്ങളുടെ പുതിയ ലാപ്‌ടോപ് സീരിസ് 9 2015 അവതരിപ്പിച്ചിരിക്കുന്നത്. വെറും 950 ഗ്രാമാണ് ഇതിന്റെ ഭാരം. ഒരു കിലോയില്‍ താഴെ മാത്രമേ ഭാരമുള്ളൂവെന്നതിനാല്‍ തന്നെ സാധാരണയായി ലാപ്‌ടോപ്പുകള്‍ യാത്രയിലുപയോഗിക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും ഈ മോഡല്‍ ഏറ്റവും ഉപയുക്തമാണ്.

രൂപമാറ്റത്തിനൊരുങ്ങി ഗൂഗിള്‍ ഗ്ലാസ്

-മാക്‌സിന്‍ ഫ്രാന്‍സീസ്‌
 
ഇന്റര്‍നെറ്റ് ഉപയോഗത്തിന് കൈകളുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ലക്ഷ്യമിട്ട്, രണ്ടു വര്‍ഷത്തിലേറെക്കാലം നടത്തിയ അക്ഷീണ പ്രയത്‌നങ്ങള്‍ക്കൊടുവില്‍ വികസിപ്പിച്ചെടുത്ത ഇന്റര്‍നെറ്റ്-കണക്ടഡ് ഗൂഗിള്‍ ഗ്ലാസ് വിപണിയില്‍നിന്നു താത്കാലികമായി ഗൂഗിള്‍ പിന്‍വലിക്കുന്നു. മേന്മയേറിയതും വിലകുറഞ്ഞതും കൂടുതല്‍ ആകര്‍ഷകവുമായ പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ താത്കാലിക പിന്‍വലിക്കല്‍ എന്നു കരുതപ്പെടുന്നു.

വാട്ട്‌സ്ആപ്പ് പ്‌ളസ് ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പിന്റെ വിലക്ക്

-മാക്‌സിന്‍ ഫ്രാന്‍സീസ്‌

ഔദ്യോഗിക ആപ്‌ളിക്കേഷനായ വാട്ട്‌സ്ആപ്പിന്റെ സേവന വ്യവസ്ഥകള്‍ ലംഘിക്കുന്നതായി കണ് ടെത്തിയതിനെ തുടര്‍ന്ന് വാട്ട്‌സ്ആപ്പ് അനൗദ്യോഗിക ആപ്‌ളിക്കേഷനായ വാട്ട്‌സ്ആപ്പ് പ്‌ളസിന് വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലേര്‍പ്പെടുത്തിയ വിലക്ക് മൂലം ഇപ്പോഴും വാട്ട്‌സ്ആപ്പ് പ്‌ളസ് ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പ് ലഭ്യമല്ല.

ബൈക്ക് സെന്‍സ് സേഫ്റ്റി സിസ്റ്റവുമായി ജാഗ്വര്‍ ലാന്‍ഡ് റോവര്‍

ബൈക്ക്, സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷയ്ക്കു ബൈക്ക് സെന്‍സ് സേഫ്റ്റി സിസ്റ്റവുമായി ജാഗ്വര്‍ ലാന്‍ഡ് റോവര്‍

-മാക്‌സിന്‍ ഫ്രാന്‍സീസ്‌
ബൈക്കുകളും സൈക്കിള്‍ യാത്രക്കാരുമായി കാറുകള്‍ കൂട്ടിയിടിച്ച് അപകടങ്ങളുണ്ടാകുന്നതു സാധാരണയാണ്. സൈക്കിള്‍ യാത്രികരും ബൈക്ക് യാത്രികരും കാര്‍ ഡ്രൈവറുടെ കണ്ണില്‍ പെടാതെ പോകുന്നു എന്നതാണ് ഇത്തരം അപകടങ്ങള്‍ക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന പുതിയ ഒരു ഉപകരണം- ബൈക്ക് സെന്‍സ് സേഫ്റ്റി സിസ്റ്റം, തങ്ങളുടെ കാറില്‍ നല്‍കിയിരിക്കുകയാണ് ജാഗ്വര്‍.