-മാക്‌സിന്‍ ഫ്രാന്‍സീസ്
ലാപ്‌ടോപ്പിനെ ഏറ്റവും ജനപ്രിയമാക്കുന്ന ഒരു ഘടകം അതിന്റെ ഭാരക്കുറവ് ആണെന്ന വസ്തുത മനസ്സിലാക്കിയാണ് സാംസംഗ് തങ്ങളുടെ പുതിയ ലാപ്‌ടോപ് സീരിസ് 9 2015 അവതരിപ്പിച്ചിരിക്കുന്നത്. വെറും 950 ഗ്രാമാണ് ഇതിന്റെ ഭാരം. ഒരു കിലോയില്‍ താഴെ മാത്രമേ ഭാരമുള്ളൂവെന്നതിനാല്‍ തന്നെ സാധാരണയായി ലാപ്‌ടോപ്പുകള്‍ യാത്രയിലുപയോഗിക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും ഈ മോഡല്‍ ഏറ്റവും ഉപയുക്തമാണ്.
ഭാരക്കുറവ് പോര്‍ട്ടബിലിറ്റി വര്‍ദ്ധിപ്പിക്കുന്നുവെന്നതാണ് ഇതിനു കാരണം. വെറും 11.8 എംഎം വീതിയുള്ള ഈ മോഡല്‍ ഇതുവരെ സാംസംഗ് വിപണിയിലിറക്കിയ മോഡലുകളില്‍ ഏറ്റവും വീതി കുറഞ്ഞതാണ്.
വീതിക്കുറവ് (സ്‌ളിം), ഭാരക്കുറവ ് എന്നിവയ്ക്കു പുറമെ മോഡലിനെ തികച്ചും ആകര്‍ഷകമാക്കുന്നതിനാവശ്യമായ എല്ലാ ഫീച്ചറുകളും ഈ മോഡലില്‍ നല്‍കിയിരിക്കുന്നു. സാധാരണ ലാപ്‌ടോപുകള്‍ക്കുള്ള ഡിസ്പ്‌ളേയില്‍ നിന്നും അല്‍പം കുറഞ്ഞ 12.2 ഇഞ്ച് ഡിസ്പ്‌ളേയാണ് ഈ മോഡലിനുള്ളത്. സ്‌ക്രീന്‍ സൈസ് ബാറ്ററി കപ്പാസിറ്റിയെ സ്വാധീനിക്കുവെന്നതിനാല്‍, കുറഞ്ഞ സ്‌ക്രീന്‍ സൈസ് കൂടുതല്‍ ബാറ്ററി ബാക്ക് അപ് നല്‍കും.
ചെറിയ സ്‌ക്രീന്‍ സൈസ് എന്ന പോരായ്മ വളരെ ഉയര്‍ന്ന സ്‌ക്രീന്‍ റസല്യൂഷനിലൂടെ സാംസംഗ് മറികടക്കുന്നു. 1600 ഗുണം 2560 പിക്‌സല്‍ റസല്യൂഷനാണ് നല്‍കിയിരിക്കുന്നത്. ഏറ്റവും മികച്ച ക്‌ളാരിറ്റി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും നല്‍കുവാന്‍ സഹായിക്കുന്ന ഹൈപ്പര്‍ റിയല്‍ ഡിസ്പ്‌ളേ ഫീച്ചറും ഈ മോഡലില്‍ നല്‍കിയിരിക്കുന്നു.
8 ജിബി റാം, 256 ജിബി എസ്എസ്ഡി സ്‌റ്റോറേജ്, 4 ജിബി റാം-128 ജിബി എസ്എസ്ഡി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ടു വ്യത്യസ്ത വേരിയന്റുകള്‍ ലഭ്യമാണ്. 8 ജിബി റാം വേരിയന്റിന് ഏകദേശം 88,600 രൂപയും (1,399 ഡോളര്‍), 4 ജിബി റാം വേരിയന്റിന് ഏകദേശം 75,900 രൂപ (1,199 ഡോളര്‍)യുമാണ് വില.
See more at: http://www.deepika.com/feature/Feature_Details.aspx?newscode=10208&feature_cat=cat28#sthash.cqlW7WiV.dpuf

No comments:
Post a Comment