Saturday, 24 January 2015

ഷവോമി റെഡ്മി 2 എത്തി

-മാക്‌സിന്‍ ഫ്രാന്‍സീസ്

ഷവോമി തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ റെഡ്മി 1എസിന്റെ പിന്‍ഗാമിയെ അവതരിപ്പിച്ചു.

മികവുറ്റ ഫീച്ചറുകള്‍ വിലക്കുറവില്‍ നല്‍കി ശ്രദ്ധയാകര്‍ഷിക്കുകയും ഒരു തരംഗമായിത്തീരുകയും ചെയ്ത റെഡ്മി 1എസ് മോഡലിന്റെ പിന്‍ഗാമിയും മികവുറ്റ ഫീച്ചറുകള്‍ നല്‍കുന്നതില്‍ തെല്ലും പിന്നിലാവില്ല എന്നുറപ്പ്. 

4.7 ഇഞ്ച് എച്ച്ഡി ഡിസ്പ്‌ളേ, ആന്‍ഡ്രോയിഡ് 4.4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം, 1.2 ജിഗാഹാട്ട്‌സ് ക്വാഡ്‌കോര്‍ കോര്‍ട്ടക്‌സ്-എ53 എല്‍ടിഇ സപ്പോര്‍ട്ടീവ് ആയ 64 ബിറ്റ് ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 410 പ്രൊസസര്‍, അഡ്രിനോ 306 ജിപിയു, 1ജിബി റാം എന്നിവയാണ് ഈ മോഡലിന്റെ പ്രധാന ഫീച്ചറുകള്‍.

എട്ട് ജിബി ഇന്‍ബില്‍റ്റ് മെമ്മറിയോടെയെത്തുന്ന റെഡ്മി 2 32 ജിബി (മെമ്മറി കാര്‍ഡ്) വരെ സപ്പോര്‍ട്ടു ചെയ്യും. കാമറ ഫീച്ചറുകളും ആകര്‍ഷകം. 8 എംപിയാണ് പിന്‍ക്യാമറ. സെല്‍ഫി എടുക്കുവാനാഗ്രഹിക്കുന്നവരെ നിരാശരാക്കാത്ത വിധത്തില്‍ 2 എംപി മുന്‍കാമറയും ഉണ്ട്. 2200 മില്ലി ആമ്പിയറാണ് ബാറ്ററി. രണ്ടു സിമ്മുകളിലും 4ജി എല്‍ടിഇ സേവനം ഒരേ സമയം ലഭ്യമാകുമെന്നതാണ് റെഡ്മി 2 ഡ്യുവല്‍ സിം മോഡലിന്റെ മറ്റൊരു പ്രത്യേകത. ഇതിലെല്ലാമുപരി റെഡ്മി 1എസിനെ അപേക്ഷിച്ച് 26 ഗ്രാമോളം ഭാരക്കുറവും പുതിയ മോഡലിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. 132 ഗ്രാമാണ് പുതിയ മോഡലിന്റെ ഭാരം.

See more at: http://www.deepika.com/feature/Feature_Details.aspx?newscode=10195&feature_cat=cat28#sthash.TQe93O0P.dpuf

No comments:

Post a Comment