-മാക്‌സിന്‍ ഫ്രാന്‍സീസ്
ഔദ്യോഗിക ആപ്‌ളിക്കേഷനായ വാട്ട്‌സ്ആപ്പിന്റെ സേവന വ്യവസ്ഥകള്‍ ലംഘിക്കുന്നതായി കണ് ടെത്തിയതിനെ തുടര്‍ന്ന് വാട്ട്‌സ്ആപ്പ് അനൗദ്യോഗിക ആപ്‌ളിക്കേഷനായ വാട്ട്‌സ്ആപ്പ് പ്‌ളസിന് വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലേര്‍പ്പെടുത്തിയ വിലക്ക് മൂലം ഇപ്പോഴും വാട്ട്‌സ്ആപ്പ് പ്‌ളസ് ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പ് ലഭ്യമല്ല.
വാട്ട്‌സ്ആപ്പ് പ്‌ളസുമായി കമ്പനിക്കു യാതൊരു ബന്ധവുമില്ലെന്നും, ഇതിന്റെ ഉപയോക്താക്കളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ന്നാല്‍ അതിന് കമ്പനി യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുകയില്ലെന്നും തങ്ങളുടെ ഔദ്യോഗിക പേജിലെ എഫ്എക്യൂ (എഅഝ) സെക്ഷനിലൂടെ വാട്ട്‌സ്ആപ്പ് വെളിപ്പെടുത്തി.
നിലവില്‍ വാട്ട്‌സ് ആപ്പ് സേവനം നഷ്ടമായവര്‍ക്ക് വീണ്ടും ഗൂഗിള്‍ പ്‌ളേ സ്റ്റോറില്‍ നിന്നും സൗജന്യമായി വാട്ട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാവും. പുതിയതായി ഇന്‍സ്‌റ്റോള്‍ ചെയ്യുന്ന ഔദ്യോഗിക ആപ്പില്‍ പുതിയ നമ്പറില്‍ റെജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഉടന്‍ തന്നെ സേവനം ലഭ്യമാകും. എന്നാല്‍ പുതിയ സേവനം പഴയ നമ്പറില്‍ തന്നെ റെജിസ്റ്റര്‍ ചെയ്യാനാഗ്രഹിയ്ക്കുന്നവര്‍ക്ക് 24 മണിക്കൂര്‍ കാത്തിരിക്കേണ്ടി വരുമെന്ന് കമ്പനി വെളിപ്പെടുത്തുന്നു.
തിരഞ്ഞെടുക്കാവുന്ന ആയിരത്തിലധികം തീമുകള്‍, നൂതന ഫീച്ചറുകള്‍, കോണ്‍ടാക്റ്റുകള്‍, ചാറ്റ് സ്‌ക്രീന്‍, സംഭാഷണങ്ങള്‍ എന്നിവ കസ്റ്റമൈസു ചെയ്യാനുള്ള ഓപ്ഷന്‍, ഫേസ്ബുക്കിലും മറ്റും ലഭ്യമായതു പോലുള്ള ഇമോട്ടിക്കോണ്‍ ഇമേജുകള്‍, തുടങ്ങി ഒറിജിനല്‍ വാട്ട്‌സ്ആപ്പ് ആപ്‌ളിക്കേഷനില്‍ ലഭ്യമല്ലാത്തതും ആകര്‍ഷകവുമായ പല ഫീച്ചറുകളും വാട്ട്‌സ്ആപ്പ് പ്‌ളസ് നല്‍കിയിരുന്നു. ഈ ഫീച്ചറുകള്‍ തന്നെയാണ്, ഉയര്‍ന്ന റിസ്‌കിലും വാട്ട്‌സ്ആപ്പ് പ്‌ളസിന്റെ ജനപ്രീതിക്കു കാരണമായതും. പേരില്‍ സാമ്യമുണ്‌ടെങ്കിലും ഈ ആപ്‌ളിക്കേഷന്‍ വാട്ട്‌സ്ആപ്പ് നിര്‍മിതമോ, അംഗീകൃതമോ അല്ല എന്നും വാട്ട്‌സ്ആപ്പ് വെളിപ്പെടുത്തുന്നു.
-മാക്‌സിന്‍ ഫ്രാന്‍സീസ് See more at: http://www.deepika.com/feature/Feature_Details.aspx?newscode=10249&feature_cat=cat28#sthash.xiHvIs2r.dpuf

No comments:
Post a Comment